Advertisement

മന്ത്രി വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നതെന്തിന്; നാർകോട്ടിക് വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വിഡി സതീശൻ

September 22, 2021
Google News 1 minute Read
v d satheesan

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി കള്ളക്കളി തുടരുകയാണ്. സർക്കാരിനും സിപിഐഎം നും വിവാദം തുടരാനാണ് ആഗ്രഹമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കാൻ പൊലീസ്​ നടപടിയെടുക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. പച്ചവെള്ളത്തിന്​ തീപിടിക്കുന്ന വർത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾ പോലും അറസ്റ്റിലായിട്ടില്ലെന്ന്​ സതീശൻ ആരോപിച്ചു.

Read Also : സീതത്തോട് ബാങ്കിലെ ക്രമക്കേട്; പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി

നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും വ്യാജ ഐഡികളിൽ നിന്നുള്ള വിദ്വേഷപ്രചാരണം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സതീശൻ ആവർത്തിച്ചു. യുഡിഎഫിന് തുടക്കം മുതൽ ഒരേ നിലപാടാണ്. വർഗ്ഗീയ പരാമർശം ആര് നടത്തിയാലും തെറ്റെന്നതാണ് ഞങ്ങളുടെ നിലപാട്. പ്രശ്നം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Story Highlight: vd-satheeshan-allegations-against-pinarayi-vijayan-on-narcotic-jihad-controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here