ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മിഷന്‍

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. ജില്ലാ പൊലീസ് മേധാവിക്കാണ് വനിതാ കമ്മിഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താത്ക്കാലിക നഴ്‌സിംഗ് അസിസ്റ്റന്റ് സുബിനയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണം ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബൈക്കിന് മുന്നിലിരുത്തി കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് സുബിനയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസിനെതിരേയും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
Story Highlights: women commission health worker attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here