Advertisement

സീതാറാം യെച്ചൂരിയുടെ മാതാവ് അന്തരിച്ചു

September 25, 2021
Google News 4 minutes Read
sitaram yechuri's mother passes away

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്‍പകം യെച്ചൂരി അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണ കാരണം. sitaram yechuri’s mother passes away

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹിയിലെ ഗുരുഗ്രാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കി .

പരേതനായ സര്‍വ്വേശ്വര സോമയാജലു ആണ് ഭര്‍ത്താവ്. മരുമകള്‍ സീമ ചിഷ്ടി (മുന്‍ റസിഡന്റ് എഡിറ്റര്‍, ഇന്ത്യന്‍ എക്സ്പ്രസ്, ഡല്‍ഹി). നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു.

Story Highlights: sitaram yechuri’s mother passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here