ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (26-09-2021)

സുധീരന്റേത് ഉറച്ച നിലപാട്; മാറ്റുക എളുപ്പമല്ല; നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് വി.ഡി സതീശന്‍
വി എം സുധീരന്റെ രാജിയെന്ന തീരുമാനത്തില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകളുണ്ടായെന്നും അക്കാര്യം അദ്ദേഹവുമായി സംസാരിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. vd satheeshan- vm sudheeran meeting അനുനയ ശ്രമങ്ങളുടെ ഭാഗമായി വി എം സുധീരന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി; പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച് വി എം സുധീരന്‍
കൂടിക്കാഴ്ചയ്ക്കിടെ വി എം സുധീരന്‍ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് പല തീരുമാനങ്ങളും നേതാക്കള്‍ ഏകപക്ഷീയമായെടുത്തു. നയപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടതായിരുന്നു.
ഓണക്കിറ്റിനായി സപ്ലൈകോ ഏലയ്ക്കാ വാങ്ങിയതിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്. വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചത്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം. ഇതിലടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണ്. 24 എക്‌സ്‌ക്ലൂസീവ്.
വി എം സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി k sudhakaran kpcc ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും.
സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യം; ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി.എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ആരുമായും കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ബാറുകളില്‍ മദ്യം വിളമ്പുന്നതിനും അനുമതിയുണ്ട്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
ബസുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികം; എതിര്‍പ്പുമായി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍
സ്‌കൂള്‍ ബസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിറക്കിയ നിര്‍ദേശങ്ങള്‍ അപ്രായോഗികമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രം ഇരുത്തുന്നത് അപകടത്തിനിടയാക്കും. ഒന്നര വര്‍ഷമായി നിറുത്തിയിട്ടിരിക്കുന്ന ബസുകള്‍ നിരത്തിലിറക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.
രാജ്യത്ത് ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല
രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല. രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
Story Highlights: today’s headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here