Advertisement

കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; അമ്മ കസ്റ്റഡിയിൽ

September 27, 2021
Google News 2 minutes Read
4 month old baby death

കാഞ്ഞിരപ്പള്ളിയിൽ നാലുമാസം മാത്രം പ്രായമായ ആൺകുഞ്ഞ് മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതിനാൽ മെഡിക്കൽ കോേജിലെ മാനസികാരോഗ്യ വിദഗ്ധനെ കണ്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തും. (4 month old baby death )

ശനിയാഴ്ച ഉച്ചയോടെയാണ് നാലുമാസം പ്രായമുള്ള ഇഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ.കെ.ബാബു സൂസൻ ദമ്പതികളുടെ മകനാണ് ഐഹാൻ. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Read Also : നാണയം വിഴുങ്ങി കുഞ്ഞ് മരിച്ച സംഭവം; വീണ്ടും സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ

കുട്ടിയുടേത് കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പൊലീസ്. അമ്മയും കുട്ടിയും മാത്രമുണ്ടായിരുന്ന സമയത്ത് കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് അമ്മ തന്നെയാണ് കുട്ടിയുടെ അച്ഛനെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരുമെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Story Highlights: 4 month old baby death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here