ആമസോണിനെ ഈസ്റ്റ് ഇന്ത്യ 2 കമ്പനി എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് വാരിക

ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2 എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് വാരികയായ പാഞ്ചജന്യം. സര്‍ക്കാര്‍ അനുകൂല നയങ്ങള്‍ക്കായി ആമസോണ്‍ കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നാണ് വാരികയില്‍ ആരോപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങുന്ന പുതിയ പതിപ്പിലെ കവര്‍ സ്റ്റോറിയിലാണ് ആമസോണിനെതിരെയുള്ള വിമര്‍ശനം. ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്നതാണ് ഇതിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെയാണോ ചെയ്തത് അത് ആവര്‍ത്തിക്കുകയാണ് ആമസോണെന്നും ഇന്ത്യന്‍ വിപണിയില്‍ അവര്‍ കുത്തക ഉറപ്പിക്കുകയാണെന്നും വാരികയില്‍ ആരോപിക്കുന്നു. സമ്പദ്ഘടന, രാഷ്ട്രീയം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളാണ് ആമസോണ്‍ നടത്തുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ പ്രദര്‍ശനങ്ങളാണ് ആമസോണിന്റെ വീഡിയോ പ്ലാറ്റ് ഫോമായ പ്രൈം വീഡിയോ വഴി പുറത്തുവിടുന്നതെന്നും ലേഖനം ആരോപിക്കുന്നു.
Story Highlights: Panchjanya targets Amazon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here