Advertisement

പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

September 28, 2021
Google News 2 minutes Read

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മോൻസൺ കോടതിയെ അറിയിച്ചു. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു.

മൂന്ന് ദിവസത്തെ കസ്റ്റഡി കൊണ്ട് മോൻസണിൻ നിന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിയില്ല. അതിനാൽ മൂന്ന് ദിവസത്തിന് ശേഷം കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെടാനായിരിക്കും ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. എറണാകുളം എസിജെഎം കോടതിയിലാണ് മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി.അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

Read Also : ആനക്കൊമ്പിന്റെ മാതൃകയിൽ ശിൽപം കണ്ടെത്തി; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വനം വകുപ്പ് റെയ്ഡ്

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.

Read Also : മോന്‍സണ് യൂദാസിന്റെ വെള്ളിക്കാശും മോശയുടെ വടിയും നല്‍കിയത് സിനിമാ പ്രവര്‍ത്തകന്‍; വെളിപ്പെടുത്തല്‍

Story Highlights: Monson Mavunkal remanded Crime branch custody for three days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here