Advertisement

അടിമാലിയില്‍ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവിനെതിരെ കേസ്

September 29, 2021
Google News 1 minute Read
pocso case in idukki

ഇടുക്കിയില്‍ പതിനാല് വയസുകാരിയെ പീഡനത്തിനിരയായി. അടിമാലി താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. സംഭവത്തില്‍ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. pocso case in idukki

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഏറ്റെടുത്തു.

Story Highlights: pocso case in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here