എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021 – 22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകിയത്.
പ്രായപരിധിയിൽ ഇളവ് നൽകിയില്ലെങ്കിൽ ഒട്ടേറെ അർഹർക്ക് അവസരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ 40 വയസ് കഴിഞ്ഞവർക്കും അധ്യാപന നിയമനം ലഭിക്കും. എസ്.എസി – എസ്.ടി , ഒ.ബി.സി വിഭാഗക്കാർക്കും ഇളവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി.
Read Also : സ്‌കൂള്‍ തുറക്കല്‍; വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപകരുടെ യോഗം ഇന്ന്
Story Highlights: GOVT orders granting age exemption in teaching appointments
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here