ഐപിഎൽ2021; സൺറൈസേഴ്‌സിനെതിരേ ചെന്നൈയ്ക്ക് 135 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സിന് 135 റൺസ് വിജയലക്ഷ്യം. സൺറൈസേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. ആദ്യ ഓവറുകളിൽ തന്നെ മികച്ച ബൗളിങ് കാഴ്ചവെച്ച ചെന്നൈ ബൗളർമാർ സൺറൈസേഴ്‌സിനെ ഒരിക്കൽ പോലും ആധിപത്യം പുലർത്താൻ അനുവദിച്ചില്ല.
സൺറൈസേഴ്‌സിന് വേണ്ടി വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം ജേസൺ റോയിയാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. എന്നാൽ വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ജോഷ് ഹെയ്‌സൽവുഡ് വീഴ്ത്തി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ ബൗളർമാർ കൃത്യമായി പന്തെറിഞ്ഞു.
Read Also : മോൻസൺ മാവുങ്കലുമായി കെ സുധാകരന് ബന്ധമുണ്ടെന്ന ആരോപണങ്ങളിൽ കഥയില്ല; കെ മുരളീധരൻ എം പി
അവസാന ഓവറുകളിൽ ആക്രമിച്ചുകളിച്ച റാഷിദ് ഖാനാണ് ടീം സ്‌കോർ 130 കടത്തിയത്. റാഷിദ് 17 റൺസെടുത്തും ഭുവനേശ്വർ രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു.ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡ്വെയ്ൻ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാർദുലും ഓരോ വിക്കറ്റ് വീതം നേടി.
Story Highlight: ipl2021-live-score-update-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here