‘ഒന്ന് തിരക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല; ഇനി ഫോട്ടോ എടുത്തിട്ട് എന്തുകാര്യം’; നെഞ്ചു നീറി നിതിനയുടെ അമ്മ

നിതിനയുടെ മരണത്തിൽ നെഞ്ചു നീറി അമ്മ ബിന്ദു. രോഗങ്ങൾ കൊണ്ട് ദുരിതമനുഭവിച്ചിരുന്ന ബിന്ദുവിന് ഏക ആശ്രയം മകൾ നിതിനയായിരുന്നു. പരീക്ഷ എഴുതാൻ കോളജിലേക്ക് പോയ മകളുടെ അപ്രതീക്ഷിത മരണം ബിന്ദുവിനെ തളർത്തിയിരിക്കുകയാണ്.
തന്നെയും മകളേയും സഹായിക്കാൻ ഒരാളും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു പറയുന്നു. ഒന്ന് പറഞ്ഞാൽ പോലും കയറിവരാൻ ആരും ഉണ്ടായിരുന്നില്ല. അത്രയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ഒരാളും തിരിഞ്ഞു നോക്കാനില്ലായിരുന്നു. ആവശ്യമുള്ളപ്പോൾ സഹായിക്കാൻ തയ്യാറാകാതെ, ഇപ്പോൾ ഈ ഫോട്ടോ എടുത്തിട്ട് എന്തു കാര്യമെന്നും ബിന്ദു കരഞ്ഞു കൊണ്ട് ചോദിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം അടക്കമുള്ളവർ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ബിന്ദുവിന്റെ ചോദ്യം. തന്റെ മകൾക്ക് നീതി കിട്ടുമെങ്കിൽ മാത്രം ഫോട്ടോ എടുത്താൽ മതിയെന്നം ബിന്ദു പറഞ്ഞു.
പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ബിന്ദുവിന് വല്ലപ്പോഴുമാണ് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നത്. ജോലിക്ക് പോവുന്നതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. അമ്മയെ സഹായിക്കാനായി നിതിനയും പാർട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂർത്തിയാക്കി മകൾ മികച്ച ജോലി നേടി സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് ഒറ്റ നിമിഷം കൊണ്ട് അസ്തമിച്ചത്.
Story Highlights: nithina mother reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here