നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

പ്രണയം നിരസിച്ചതിനെ തുടർന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാർത്ഥി നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. തുടർന്ന് തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം. ( nithina postmortem today )
സംഭവത്തിൽ പിടിലായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. പ്രണയത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അഭിഷേക് മൊഴി നൽകിയിരുന്നു. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച അന്വേഷണ സംഘം, ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ നിധിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Story Highlights: nithina postmortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here