Advertisement

സിദ്ദുവിനെ പോലെ കനയ്യ കുമാറും കോൺഗ്രസിന് ബാധ്യതയാകും; ശിവാനന്ദ് തിവാരി

October 1, 2021
Google News 2 minutes Read
Shivanand Tiwari

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിനെതിരേ ആർ ജെ ഡി വക്താവ് ശിവാനന്ദ് തിവാരി.
നവജ്യോത് സിം​ഗ് സിദ്ദുവിനെ പോലെ കനയ്യ കുമാറും കോൺഗ്രസിന് ബാധ്യതയാകുമെന്ന് അദ്ദേഹം പറഞ്ഞു. കനയ്യ കുമാറിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. നല്ല പ്രാസംഗികനായത് കൊണ്ട് മാത്രം രാഷ്ട്രീയക്കാരനാകില്ലെന്നും കോൺഗ്രസിന്റെ സാമ്പത്തിക നയം തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും ശിവാനന്ദ് തിവാരി ട്വന്റിഫോറിനോട് പറഞ്ഞു .

അതിനിടെ ഇന്ത്യയെ തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ പോരാടാനാണ് കോൺഗ്രസിലെത്തിയതെന്ന് കനയ്യ കുമാർ പറഞ്ഞു. ഇന്ത്യയെ രക്ഷിക്കാൻ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണം. ഡി രാജയുടെ പ്രതികരണം സ്വാഭാവികമാണെന്നും പാർട്ടി വിട്ടാൽ നേതാക്കൾ കുറ്റപ്പെടുത്തുമെന്നും കനയ്യ കുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ബി ജെ പിക്കെതിരായ പോരാട്ടത്തിൽ ഇപ്പോഴും ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു.

സിപിഐ ദേശീയ നിർവാഹക സമിതി അംഗമെന്ന പദവിയായിരുന്നു കനയ്യ കുമാർ വഹിച്ചിരുന്നത്.
കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കിയതായി സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയാണ് അറിയിച്ചത്. കനയ്യ കുമാർ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാർട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞിരുന്നു.

Read Also : ഇന്ത്യയെ തകർക്കുന്ന കേന്ദസർക്കാരിനെതിരെ പോരാടാനാണ് കോൺഗ്രസിലെത്തിയത്; കനയ്യ കുമാർ

പാർട്ടി വിട്ടതിന് പിന്നാലെ താൻ എന്തുകൊണ്ടാണ് കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് രക്ഷപ്പെട്ടില്ലെങ്കിൽ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാർ പറഞ്ഞു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവർ മൂവരുടെയും ചിത്രം രാഹുൽ ഗാന്ധിക്ക് നൽകിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോൺഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

Read Also : കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷനില്ല; പാർട്ടി ഈ രീതിയിൽ എത്തിയതിൽ ദുഃഖമുണ്ട്: കപിൽ സിബൽ

Story Highlights: Shivanand Tiwari about kanhaiya kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here