Advertisement

ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി;ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്ന് സിപിഐഎം

October 2, 2021
Google News 2 minutes Read
cpim local committee begins

പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി,ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. കണ്ണൂർ ജില്ലയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആകെയുള്ള 225 ലോക്കൽ കമ്മറ്റികളിൽ മുപ്പത് ലോക്കലുകളിലാണ് ആദ്യ ദിനം സമ്മേളനം. ( cpim local committee begins )

എടയന്നൂർ, പാട്യം, കൂത്തുപറമ്പ് സൗത്ത്, മാടായി, മാണിയൂർ എന്നീ അഞ്ച് ലോക്കൽ കമ്മറ്റികൾ ഈ സമ്മേളന കാലയളവിൽ വിഭജിക്കപ്പെടും. തീരുമാനം ജില്ലാ നേതൃത്വം കൈക്കൊണ്ടു കഴിഞ്ഞു. ആകെയുളള 3838 ബ്രാഞ്ചുകളിൽ കൊവിഡ്കണക്കിലെടുത്ത് 78 ഇടങ്ങളിൽ സമ്മേളനങ്ങൾ മാറ്റി വച്ചിട്ടുണ്ട്.

240 ബ്രാഞ്ചുകൾ കൂടി ഈ സമ്മേളന കാലയളവിൽ ജില്ലയിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഇതോടെ ആകെ ബ്രാഞ്ചുകളുടെ എണ്ണം4062 ആയി. സംസ്ഥാനത്തുടനീളം വനിതകളെ നേതൃ നിരയിലെത്തിച്ച സിപിഐഎം കണ്ണൂരിൽ 139 ബ്രാഞ്ചുകളിലാണ് വനിതകളെ സെക്രട്ടറിമാരക്കിയത്. കൂടുതൽ വനിതകളെ കേഡർമാരാക്കുന്നതിന്റെ ഭാഗമായാണിത്.

Read Also : കൊട്ടാരക്കരയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, കത്തി വീശൽ

മൂന്ന് ദമ്പതിമാരും ഇത്തവണ ജില്ലയിൽ ബ്രാഞ്ച് സെക്രട്ടറിമാരായി. നവംബർ ആദ്യ വാരത്തോടെ ഏരിയാ സമ്മേളനങ്ങൾക്കും ജില്ലയിൽ തുടക്കമാകും.

Story Highlights: cpim local committee begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here