കൊട്ടാരക്കരയിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, കത്തി വീശൽ
കൊട്ടാരക്കര ചെമ്പൻപൊയ്കയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. അംഗത്വമില്ലാത്ത രണ്ട് പേർ സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയായിരുന്നു സംഘർഷം. കയ്യാങ്കളിക്കിടെ ഒരു പ്രവർത്തകർ കത്തിയെടുത്തു. ഇതേ തുടർന്ന് സമ്മേളനം നിർത്തിവച്ചു. സമ്മേളനത്തിൻ്റെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. (kottarakkara cpim clash video)
കൊട്ടാരക്കര ഏരിയ കമ്മറ്റിക്ക് കീഴിലെ ചെമ്പൻപൊയ്ക എന്ന സ്ഥലത്ത് ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഏറെക്കാലമായി ഇവിടെ പാർട്ടിക്കുള്ളിൽ വിഭാഗീയത നിലനിൽക്കുന്നുണ്ട്. അതിൻ്റെ പശ്ചാത്തലത്തിൽ ബ്രാഞ്ച് കമ്മറ്റിയിൽ നിന്ന് നേരത്തെ തന്നെ അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരിൽ രണ്ട് പേർ ഇന്നലെ സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ മുൻ ഏരിയ സെക്രട്ടറി ബേബി അതിൽ ഒരാളെ പിടിച്ചുതള്ളി. ഇതേ തുടർന്നാണ് തർക്കം കയ്യാങ്കളി ആയത്. ഇതിനിടയിലാണ് ഒരു പ്രവർത്തകൻ അരയിൽ തിരുകിയിരുന്ന കത്തി പുറത്തെടുത്തത്.
Story Highlights: kottarakkara cpim clash video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here