സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തുറയൂരിൽ

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
10 മാസത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുക. മഹാത്മാഗാന്ധിയുടെ സന്ദർശനംകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച തുറയൂർ പാക്കനാർപുരത്തെ ഗാന്ധിസദനത്തിൽ ഇന്ന് വൈകീട്ടാണ് ഉദ്ഘാടനം. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യസമരസേനാനികളെ ചടങ്ങിൽ ആദരിക്കും.
Read Also : മോൻസൺ മാവുങ്കൽ കേസ്; നിരോധനം പിൻവലിച്ചു, ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വാതന്ത്ര്യ യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. സേവാദൾ വളന്റിയർമാർ, യുവജന വിദ്യാർത്ഥി നേതാക്കൾ, മഹിളാ കോൺഗ്രസ് നേതാക്കൾ, അധ്യാപകർ എന്നിവരെ അണിനിരത്തി നാല് യാത്രകളാണ് നടത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സ്വാതന്ത്ര്യ യാത്രകൾ ഇന്ന് വൈകീട്ട് പാക്കനാർപുരത്ത് സമാപിക്കും.
Story Highlights: freedom platinum jubilee congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here