പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ‘ത്രില്ലര്‍’ന് തിരുവനന്തപുരത്തു നിന്നൊരു കവര്‍ സോങ്

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ട്രിബ്യൂട്ട് ഒരുക്കി തിരുവനന്തപുരത്തുകാരന്‍. ജാക്‌സന്റെ തംരംഗം തീര്‍ത്ത ആറാമത്തെ സ്റ്റുഡിയോ ആല്‍ബം ‘ത്രില്ലറി’ന്റെ കവര്‍ വെര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖിയാണ്.

ഓഗസ്റ്റ് 29 ആയിരുന്നു’കിംഗ് ഓഫ് പോപ്പി’ന്റെ ജന്മവാര്‍ഷികദിനം. ഒരു മൈക്കിള്‍ ജാക്‌സണ്‍ ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് കവര്‍ പാടണമെന്ന് ഏറെക്കാലമായുള്ള സ്വപ്‌നമായിരുന്നെന്ന് മലാഖി പറയുന്നു. മാലാഖി യുടെ ത്രില്ലര്‍ ഇതിനോടകം ത്രില്ലര്‍ അന്താരാഷ്ട്ര പതിപ്പുകളുടെ നിരവധി വെസൈറ്റുകളിലും വന്നു കഴിഞ്ഞു.’ത്രില്ലറി’നു പിന്നാലെ കൂടുതല്‍ എംജെ ഗാനങ്ങള്‍ക്ക് കവര്‍ പാടണമെന്ന ആഗ്രഹവും മലാഖി പങ്കുവെക്കുന്നു.

തിരുവനന്തപുരത്തെ ദീപക് എസ്.ആര്‍ പ്രൊഡക്ഷന്‍സ് ആണ് റെക്കോര്‍ഡിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. വിഡിയോ ചെയ്തിരിക്കുന്നത് അദ്വൈത് ശ്രീകുമാറാണ്. 1982 നവംബര്‍ 30നാണ് മൈക്കല്‍ ജാക്‌സണ്‍ ‘ത്രില്ലര്‍’പുറത്തിറങ്ങിയത്. യുഎസ് ബില്‍ബോര്‍ഡ് ടോപ്പ് എല്‍പീസ് ആന്‍ഡ് ടേപ്പ്‌സില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച ആദ്യ മൈക്കിള്‍ ജാക്‌സണ്‍ ആല്‍ബവുമായിരുന്നു ‘ത്രില്ലര്‍’.

Story Highlights: michael jackson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here