Advertisement

‘മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്ക’; നിലപാടിലുറച്ച് പാലാ ബിഷപ്പ്

October 2, 2021
Google News 1 minute Read

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് പാലാ ബിഷപ്പ് പറയുന്നത്. തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മറുപടി ദീപികയിൽ എഴുതിയ ലേഖനത്തിൽ. ഗാന്ധി ജയന്തിയുടെ പശ്ചാതലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് പറയുന്നു.

Read Also : കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Story Highlights: pala-bishop-article-in-deepika-news-paper-reiterates-his-earlier-stand-on-narcotic-jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here