Advertisement

ലീഗിന്റെ വിമർശനം സദുദ്ദേശപരം, രാജിവച്ചത് സംഘടനാ പ്രശ്നങ്ങൾ കൊണ്ടല്ല; രമേശ് ചെന്നിത്തല

October 2, 2021
2 minutes Read
ramesh chennithala

കോൺഗ്രസിനെതിരായ മുസ്ലിം ലീഗിന്റെ വിമർശനം സദുദ്ദേശത്തോടെയെന്ന് രമേശ് ചെന്നിത്തല. സ്ഥാനങ്ങൾ രാജിവച്ചത് സംഘടനാ പ്രശ്നങ്ങൾ കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നും രാജി നൽകിയത് മൂന്ന് മാസം മുമ്പാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു .

കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ മുസ്ലിംലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് വിമർശനം ഉന്നയിച്ചത്.

Read Also : കോൺഗ്രസിലെ വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ല, വീഴ്ചകൾ താൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നും മുസ്ലിം ലീഗ് യോഗത്തിൽ വിമർശിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.

Read Also : കോൺഗ്രസിലെ തർക്കങ്ങളിൽ മുസ്ലിം ലീഗിന് ആശങ്ക

Story Highlights: Ramesh chennithala on Muslim league Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top