Advertisement

സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞു

October 2, 2021
Google News 2 minutes Read
Samantha Naga Chaitanya Separation

താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. നാല് വർഷം മുൻപ് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരിവച്ചു കൊണ്ടാണ് ഇപ്പോൾ താരങ്ങൾ തന്നെ രംഗത്തെത്തിയത്. (Samantha Naga Chaitanya Separation)

“ഞങ്ങളുടെ അഭ്യുദയ കാംക്ഷികളോട്. ഏറെ ആലോചനകൾക്ക് ശേഷം ഞാനും നാഗചൈതന്യയും അവരവരുടെ വഴികൾ തെരഞ്ഞെടുക്കാനായി ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾക്ക് ഒരു പതിറ്റാണ്ടിലധികമായി സൗഹൃദം നിലനിർത്താൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ട്. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൻ്റെ കേന്ദ്രം. ഇനിയും ആ പ്രത്യേക ബന്ധം തുടരാനാവുമെന്ന് ഞങ്ങൾ കരുതുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും സ്വകാര്യത അനുവദിക്കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയ കാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”- തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച പ്രസ്താവനയിൽ സാമന്ത പറഞ്ഞു.

Story Highlights: Samantha Naga Chaitanya Announce Separation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here