കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ബീച്ച് തുറന്നു

കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ബീച്ച് തുറന്നു. നൂറ് കണക്കിനാളുകളാണ് കാഴ്ചകൾ കാണാനും കടലിൽ കുളിക്കാനും ബീച്ചിലേക്കെത്തുന്നത്. മാസങ്ങൾക്ക് ശേഷം കടകൾ തുറക്കാനായതിന്റെ ആശ്വാസത്തിലാണ് തട്ടുകടക്കാർ. ( kozhikode beach opened )
പുലർച്ചെ മുതൽ തന്നെ കോഴിക്കോട് ബീച്ചിലേക്ക് ആളുകൾ ഒഴുകിയെത്തി. കോഴിക്കോട്ടുകാർ മാത്രമല്ല അന്യ ജില്ലക്കാരും നാട്ടുകാരും ഇളംവെയിലിൽ ആസ്വദിച്ച് നടക്കുന്നു. കടലിൽ കുളിക്കാനും കളിക്കാനും കുട്ടികളുടെ തിരക്ക്. ബീച്ച് തുറക്കും എന്ന പ്രഖ്യാപനത്തിനായി കാത്തിരുന്നവരായിരുന്നു എല്ലാവരും.
നവീകരിച്ച ബീച്ചിലെ സെൽഫി പോയിന്റുകളിൽ തിരക്കോട് തിരക്ക്. അവധി ദിനമായതിനാൽ കൂടുതൽ പേർക്ക് ആദ്യദിനംതന്നെ എത്താനായി.
Read Also : കോഴിക്കോട് വീടിനുള്ളിൽ അജ്ഞാത ശബ്ദം കേട്ട സംഭവം; കാരണം കണ്ടെത്തി വിദഗ്ധ സംഘം
ബീച്ചിലെത്തുന്നവരെ കാത്ത് ഉപ്പിലിട്ട കുപ്പികൾ നിരന്ന് കഴിഞ്ഞു. മാസങ്ങളോളം വരുമാനമില്ലാതെ പ്രയാസത്തിലായിരുന്ന തട്ടുകടക്കാർക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് ഇനി കടന്നു വരുന്നത്.
രാത്രി എട്ടുവരെ മാത്രമെ ബീച്ചിൽ പ്രവേശനം അനുവദിക്കു. വരുന്നവരെല്ലാം കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പൊലീസ് കാവലുമുണ്ട്.
Story Highlights: kozhikode beach opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here