Advertisement

വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവം; മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

October 3, 2021
Google News 2 minutes Read
monson mavunkal destroyed proofs

വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൽ മോൻസൺ മാവുങ്കൽ തെളിവുകൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ( monson mavunkal destroyed proofs )

എച്ച്എസ്ബിസി ബാങ്കിൽ പണം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ്‌മോൻസൺ വ്യാജ രേഖ തയ്യാറാക്കിയത്. മോൻസൺ ഈ വ്യാജ രേഖ തയാറാക്കിയത് സ്വന്തം കംപ്യൂട്ടറിലാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അതേസമയം, തട്ടിപ്പ് കേസിൽ മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടത്തുകയാണ് ക്രൈംബ്രാഞ്ച്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് പുറത്ത് വരുന്ന സൂചന. 10 കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു നേരത്തെ മോൻസണെ കസ്റ്റഡിയിൽ വാങ്ങിയത്.

Read Also : കൈയിൽ പണമില്ലെന്ന് മോൻസൺ മാവുങ്കൽ; ലാപ്ടോപും കമ്പ്യൂട്ടറും പരിശോധനയ്ക്ക് അയക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലിനെ ഈ മാസം 9 വരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡി ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുരവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. അവധി ആയിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. അന്വേഷണം സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്നതിനെ തുടർന്ന് എറണാകുളം എസിജെഎം കോടതി മോൻസണെ ഈ മാസം 9 വരെ റിമാന്റ് ചെയ്തു.

എന്നാൽ സംസ്‌കാര ടിവി തട്ടിപ്പുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിന്റെ പരാതിയിലും ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം തിങ്കളാഴ്ച മോൻസനായി കസ്റ്റഡി അപേക്ഷ നൽകും. അതിനിടെ, കേസിൽ ജാമ്യം തേടി മോൻസണും തിങ്കളാഴ്ച കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു.

Story Highlights: monson mavunkal destroyed proofs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here