പ്രണയത്തിൽ നിന്ന് പിൻമാറിയതിന് യുവതിക്ക് നേരെ അതിക്രമം; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ യുവതിക്ക് നേരെ യുവാവിന്റെ അതിക്രമം. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം എരുമേലി സ്വദേശി ആഷികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ‘നീചമായ മാനസികാവസ്ഥ; പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ല’; നിതിനയുടെ കൊലപാതകത്തിൽ മന്ത്രി വീണാ ജോർജ്
വെച്ചൂച്ചിറ സ്വദേശിയായ പെൺകുട്ടി, പ്രതി ആഷിഖിന്റെ ലഹരി ഉപയോഗവും സ്വഭാവ ദൂഷ്യങ്ങളും മനസിലായതോടെയാണ് വിവാഹത്തിന് വിസമ്മതിച്ചത്. സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ കയറി യുവതിയേയും അമ്മയേയും മർദ്ദിക്കുകയും ചെയ്ത പ്രതിയെ ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസ് പിടികൂടിയത്. യുവതിയുടെ പരാതിയിൽ ഐപിസി 354,354(ഡി) ഐടി ആക്ട് 66(ഇ) എന്നീ വകുപ്പുകൾ ചുമത്തി എരുമേലി സ്വദേശിയായ ആഷിക്കിനെ റിമാൻഡ് ചെയ്തു.
Story Highlights: kottayam man harass woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here