17
Oct 2021
Sunday
Covid Updates

    ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിനെതിര്; കാനത്തിനെതിരെ ഡി.രാജ

    d raja against kanam rajendran

    കാനം രാജേന്ദ്രനെതിരെ സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിനെതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. തന്റെ പരാമർശത്തിൽ കേരളഘടകം എതിർപ്പറിയിച്ചില്ല. ഡി.രാജക്കെതിരായ കാനം രാജേന്ദ്രന്റെ പരാമർശത്തെ ദേശീയ നിർവാഹക സമിതി അപലപിച്ചു.

    കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡി.രാജ. കനയ്യ പാർട്ടി വിട്ടത് വ്യക്തിപരമായ നേട്ടത്തിനാണെന്ന് ഡി. രാജ പറയുന്നു. കനയ്യക്ക് പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രതിബന്ധത ഇല്ല. ജനദ്രോഹ നടപടികൾ കണ്ടാൽ ഇരകൾക്കൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടെന്നും ഡി രാജ പറഞ്ഞു. കനയ്യയ്ക്ക് പാർട്ടി അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും ഡി രാജ വ്യക്തമാക്കി.

    Read Also : കനയ്യ കുമാർ അടഞ്ഞ അധ്യായം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    അതിനിടെ ആനി രാജയ്ക്ക് പിന്തുണയും ഡി രാജ നൽകി. സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാമെന്ന് ഡി.രാജ പറഞ്ഞു.

    Story Highlights: d raja against kanam rajendran

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top