കനയ്യ കുമാർ അടഞ്ഞ അധ്യായം; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

കനയ്യ കുമാർ അടഞ്ഞ അധ്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കനയ്യ കുമാറിനെ കുറിച്ച് പാർട്ടി സെക്രട്ടറി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ നിലപാട്. കനയ്യ പാർട്ടി വിടാനുണ്ടായ സാഹചര്യം പാർട്ടിക്കുള്ളിൽ ചർച്ച നടക്കും. അത് മാധ്യമങ്ങളോട് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കാനം രാജേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.
ഒരാൾ പാർട്ടി വിട്ടതിന് ശേഷം അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. രാജിയെപ്പറ്റിയുള്ള ഔദ്യോഗിക കാര്യങ്ങൾ പറയേണ്ടത് പാർട്ടി ജനറൽ സെക്രട്ടറിയാണ്. ജനറൽ സെക്രട്ടറി പറഞ്ഞ അഭിപ്രായമാണ് പാർട്ടിയുടെ അഭിപ്രായമെന്നും കാനം വ്യക്തമാക്കി.
Read Also : ചിരിക്കാൻ മറക്കരുതേ; ഇന്ന് ലോക ചിരിദിനം….
കനയ്യ കുമാർ പാർട്ടി വിട്ടതിന് ശേഷമുള്ള ആദ്യ സിപിഐ ദേശിയ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ ചേർന്നു.
Story Highlights: kaniyakumar-chapter-closed-kaanam rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here