Advertisement

വയസ്സ് വെറും എട്ട്, കണ്ടെത്തിയതോ പതിനെട്ട് ചിഹ്നഗ്രഹങ്ങൾ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞ…

October 5, 2021
Google News 2 minutes Read

ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു എട്ടുവയസ്സുകാരിയെ പരിചയപ്പെടാം…. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണ് ഈ എട്ടുവയസ്സുകാരി. പേര് നിക്കോൾ ഒലിവേര എന്നാണ്. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി നിക്കോൾ ഒലിവേര തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയാമോ? പതിനെട്ട് ചിഹ്നഗ്രഹങ്ങളാണ് ഈ എട്ടുവയസ്സുകാരി കണ്ടുപിടിച്ചിരിക്കുന്നത്.

നടക്കാൻ തുടങ്ങുന്ന പ്രായത്തിലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൾ കൈ ഉയർത്തുമായിരുന്നു. നക്ഷത്രങ്ങളോടുള്ള അവളുടെ ഇഷ്ടം മനസിലാക്കി അമ്മ അവൾക്ക് ഇഷ്ടം പോലെ നക്ഷത്ര കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകി. എന്നാൽ ഈ കളിപ്പാട്ടങ്ങളൊന്നും അവളെ തൃപ്തയാക്കിയില്ല. കാരണം അവൾക്ക് വേണ്ടത് കളിപ്പാട്ടങ്ങളായിരുന്നില്ല. ആകാശത്തിലെ യഥാർത്ഥ നക്ഷത്രങ്ങളായിരുന്നു. ഒലിവേരയുടെ നാലാമത്തെ വയസ്സിൽ പിറന്നാൾ സമ്മാനമായി അവൾ ആവാശ്യപ്പെട്ടത് ഒരു ടെലിസ്‌കോപ്പായിരുന്നു. അതോടെ മകളുടെ നക്ഷത്രങ്ങളോടുള്ള ഇഷ്ടം ചെറുതല്ലെന്നും ജ്യോതിശാസ്ത്രത്തിലെ അവളുടെ താത്പര്യം ഗൗരവമുള്ളതാണെന്നും അവർ തിരിച്ചറിഞ്ഞു. എന്നാൽ അന്ന് കുടുംബത്തിന് അത്ര വിലയേറിയ സമ്മാനം നല്കാനാകുമായിരുന്നില്ല. അങ്ങനെ അവളുടെ ഏഴാം വയസിലാണ് അവൾക്ക് ടെലിസ്കോപ് നൽകിയത്.

അന്നത്തെ ആ നാല് വയസുകാരി വളർന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എട്ടുവയസ്സുകാരി ജ്യോതിശാസ്ത്രജ്ഞയായി ഇന്നവൾ അറിയപ്പെടുന്നു. ബ്രസീലിലെ അലഗോവാസിലാണ് ഒലിവേര താമസിക്കുന്നത്. താൻ കണ്ടുപിടിച്ച ചിഹ്നഗ്രഹങ്ങൾക്ക് ബ്രസീലിയൻ ശാസ്ത്രഞരുടെയോ കുടുംബത്തിലെ അംഗങ്ങളുടെയോ പേര് നൽകണമെന്നാണ് ഒലിവേരയുടെ ആഗ്രഹം. നാസയുടെ സിറ്റിസൺ സയൻസ് പ്രോഗ്രാം ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെർച്ചിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. യുവാക്കൾക്ക് സ്വന്തമായി ബഹിരാകാശ കണ്ടെത്തലുകൾ നടത്താൻ അവസരം നൽകിക്കൊണ്ട് ശാസ്ത്രത്തെ പരിചയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Read Also : നമുക്കൊപ്പം അവരെയും ചേർത്ത് നിർത്താം; ഇന്ന് ലോക മൃഗദിനം…

പതിനെട്ടു വയസ്സുകാരി ലുയിഗി സാനിനോയുടെ റെക്കോർഡ് മറികടന്നാണ് നിക്കോള ഒലിവേര ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചെറിയ പ്രായം മുതൽ തന്നെ സ്‌കൂളിൽ ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള പ്രഭാഷണങ്ങളിൽ പങ്കെടുക്കുമായിരുന്നു ഒലിവേര. തന്റെ ഇഷ്ട വിഷയത്തെ കുറിച്ച് സംസാരിക്കാൻ സ്വന്തമായി യുട്യൂബ് ചാനലും ഒലിവേരയ്ക്കുണ്ട്. ചാനലിന് അയ്യായിരത്തിലധികം സബ്സ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാം പേജിന് ആറായിരത്തിലധികം ഫോളോവേഴ്സും ഉണ്ട്. എയ്റോസ്പെയ്സ് എഞ്ചിനിയറാകണമെന്നാണ് ഈ എട്ടുവയസുകാരിയുടെ ആഗ്രഹം. ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കുന്ന റോക്കറ്റ് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. തന്റെ സ്വപ്നങ്ങൾക്ക് പുറകെയുള്ള യാത്രയിലാണ് ഈ കൊച്ചു മിടുക്കി.

Story Highlights: 8-year-old Brazilian girl dubbed world’s youngest astronomer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here