മുട്ടിൽ മരം മുറിക്കൽ; അന്വേഷണം തുടരുകയാണ്, എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണ്: എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇതിനിടെ ജനവാസമേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ പ്രവേശനം തടയാൻ നടപടിയെടുക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ തുരുത്താൻ റാപ്പിഡ് ടീം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Read Also : മുട്ടിൽ മരം മുറിക്കൽ; വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു
അതേസമയം ശബരിമല തീർത്ഥാടനകാലത്ത് നൽകേണ്ട ഇളവുകളിൽ തീരുമാനം ഉടനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. സാമൂഹിക അകലം പാലിച്ച് ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസനത്തിനായി വനഭൂമി വിട്ടു നൽകുന്നതിന് എതിർപ്പില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും. തീർത്ഥാടനം പൂർണതോതിൽ നടത്താൻ കഴിഞ്ഞാൽ കെ എസ് ആർ ടി സി ബസുകളുടെ എണ്ണം കൂട്ടും. വനം,ദേവസ്വം മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
Read Also : മുട്ടിൽ മരം മുറി; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യം
Story Highlights: A K Saseendran on Muttil tree felling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here