ലഖിംപൂർ ഖേരി ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്റ്റ് മോർട്ടം നടത്തി

ലംഖിപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതി നൽകിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
ഇന്നലെ പുലർച്ചെ ഉത്തർപ്രദേശ് പൊലീസ് കരുതൽ തടങ്കലിലാക്കിയ പ്രിയങ്കാ ഗാന്ധിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപുരിൽ ഉപരോധസമരം തുടരുകയാണ്.
ലഖിംപുർ ഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
Read Also : ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി
Story Highlights: Lakhimpur Kheri Violence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here