ലഖിംപൂർ ഖേരിയിൽ കർഷകരുടെ മരണത്തിലേക്ക് നയിച്ച സംഭവം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ എട്ട് കർഷകരുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. സംഘർഷവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എഫ്ഐആറിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്ക്കെതിരെ കൊലപാതകുറ്റം ചുമത്തിയിരുന്നു.
രാഹുലും പ്രിയങ്കയും ലഖിംപൂരിൽ; കർഷകരുടെ വീട്ടിലെത്തി
ആശിശ് മിശ്ര സ്ഥലത്തുണ്ടായിരുന്ന ഒരു വിഡിയോയും പുറത്തു വന്നു. ആശിശ് മിശ്രയാണ് കർഷകരെ ആദ്യം ഇടിച്ച താർ വാഹനത്തിൽ ഉണ്ടായിരുന്നത് എന്ന് സംഘത്തിലെ ഒരാൾ പൊലീസിനോടു പറയുന്നുണ്ട്.
എന്നാൽ കണ്ടാലറിയുന്നവർ എന്ന പേരിലാണ് മറ്റുള്ളർക്കെതിരെ കേസെടുത്തത്. മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റു ചെയ്യണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Story Highlights: lakhimpur-kheri-violence-supreme-court-takes-suo-motu-cognisance-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here