പ്രതിഷേധത്തിനിടെ ബിജെപി എംപിയുടെ കാർ ഇടിച്ചു; ആരോപണവുമായി കർഷകർ

ഹരിയാനയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് ബിജെപി എംപിയുടെ കാർ ഇടിച്ചു കയറ്റിയെന്ന് ആരോപണം. കുരുക്ഷേത്ര എംപി നയാബ് സൈനിയുടെ വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് കർഷകർ ആരോപിച്ചു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു.
നരിങ്കറിൽ സംസ്ഥാന ഖനന മന്ത്രി മൂൽ ചന്ദ് ശർമ്മ അടക്കം പങ്കെടുത്ത ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം. ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു വലിയ സംഘം സൈനി ഭവനു പുറത്ത് തടിച്ചുകൂടിയിരുന്നു. കാറുകളുടെ സംഘത്തിലെ ഒരു കാർ കർഷകനെ ഇടിച്ചു വീഴ്ത്തി എന്നാണ് ആരോപണം. പരുക്കേറ്റ കർഷകനെ സംഭവം നടന്ന അംബാലയ്ക്കടുത്തുള്ള നരിൻഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!