അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകും; മന്ത്രി കെ രാജൻ

സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അധികഭൂമി ഭൂരഹിതർക്ക് നൽകുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഭൂപ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തണ്ടപേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സംസ്ഥാനത്ത് നടപ്പാക്കും. വില്ലേജ് ഓഫീസുകൾ ജനശാക്തീകരണത്തിന്റെ മാതൃകകളായി മാറണമെന്നും ഫയലുകൾ അതിവേഗം തീർപ്പാക്കാനായി അത്യാധുനിക സേവനങ്ങൾ വില്ലേജ് ഓഫീസുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വർക്കല താലൂക്കിലെ മടവൂർ, കുടവൂർ വില്ലേജ് ഓഫീസുകളുടെയും ചിറയിൻകീഴ് താലൂക്കിലെ വക്കം വില്ലേജ് ഓഫീസിന്റെയും സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് കുടവൂർ, മടവൂർ വില്ലേജ് ഓഫീസുകളെ സ്മാർട് വില്ലേജ് ഓഫീസുകളായി നവീകരിച്ചത്. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിലൂന്നി അവശ്യസേവനങ്ങൾ ആധുനിക സൗകര്യങ്ങളോടെ പൊതുജനങ്ങൾക്ക് ലഭ്യമാകുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!