Advertisement

ലഖീംപൂർ ഖേരി ആക്രമണം; പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി

October 8, 2021
Google News 2 minutes Read

ലഖീംപൂർ ഖേരി ആക്രമണ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖീംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

ഇതിനിടെ ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി നിർദേശിച്ചു.എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഖീംപൂർ കേസിൽ ഉത്തർ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമർശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.

Read Also : ലഖീംപൂർ ഖേരി ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെ: സുപ്രിം കോടതി

കൊലക്കേസ് പ്രതിയെ നോട്ടിസ് നൽകിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സർക്കാരും ഉത്തവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നിൽ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു.

Story Highlights: keshav prasad maurya on lakhimpur kheri violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here