ലഖീംപൂർ ഖേരി ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം, എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെ: സുപ്രിം കോടതി

ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി നിർദേശം. എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലംഖിപൂർ കേസിൽ ഉത്തർ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമർശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.
കൊലക്കേസ് പ്രതിയെ നോട്ടിസ് നൽകിയാണോ വിളിച്ചുവരുത്തേണ്ടതെന്ന് ചോദിച്ച കോടതി യു പി പൊലീസും സർക്കാരും ഉത്തവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നിൽ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു.
ഇതിനിടെ ആശിഷ് മിശ്ര നാളെ ഹരാകുമെന്ന് യു പി സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. നാളെ ഹാജരായില്ലെങ്കിൽ ആശിഷ് മിശ്രയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി.
Read Also : ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു
അതേസമയം ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്‍ ആശിഷ് മിശ്ര ടേനി ഹാജരായില്ല. ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനായിരുന്നു യുപി പൊലീസ് നോട്ടിസ് അയച്ചിരുന്നത്. ആശിഷ് മിശ്ര ഒളിവിലാണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
Read Also : ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല; പൊലീസ് സംരക്ഷണമൊരുക്കുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
Story Highlights: supreme court on lakhimpur kheri violence