Advertisement

ഐപിഎൽ 2021 കൊൽക്കത്ത പ്ലേ ഓഫിൽ, മുംബൈ പുറത്ത്; ആദ്യ ക്വാളിഫയറിൽ ചെന്നൈ-ഡൽഹിയെ നേരിടും

October 8, 2021
Google News 1 minute Read

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഐപിഎലിൽ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായി. മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത പ്ലേ ഓഫിൽ കടന്നു. പ്ലേ ഓഫ് ലൈൻ അപ്പ് തയ്യാറായി. ഞായറാഴ്ച്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ ഡൽഹിയെ നേരിടും. എലിമിനേറ്ററിൽ തിങ്കളാഴ്ച്ച ബാംഗ്ലൂർ-കൊൽക്കത്തയെ നേരിടും.

ഇന്നത്തെ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 235/ 9 റൺസ് നേടിയ മുംബൈക്ക്, പ്ലേ ഓഫിലെത്താൻ 171 റൺസിൽ കുറയാത്ത വിജയം നേടണമായിരുന്നു. എന്നാൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈക്കെതിരെ ഹൈദരാബാദിന് 36 ബോളിൽ 94 റൺസ് വേണം. 14 ഓവറിൽ 142/ 4 എന്ന നിലയിലാണ് ഹൈദരാബാദ്.

അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു

ഓപ്പണർ ഇഷാൻ കിഷൻറെയും സൂര്യകുമാർ യാദവിൻറെയും ബാറ്റിംഗ് മികവിലാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ നേടാനായത്. 32 പന്തിൽ 84 റൺസടിച്ച ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 40 പന്തിൽ 82 റൺസടിച്ചു. ഹൈദരാബാദിനായി ജേസൺ ഹോൾഡർ നാലു വിക്കറ്റെടുത്തു.

Story Highlights: mumbai-out-from-ipl2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here