Advertisement

സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന്

October 9, 2021
Google News 1 minute Read
cpim pb meeting today

കണ്ണൂരിൽ ചേരാനിരിക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബിജെപിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനർജിയുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാട് നിർണായകമാകും.

സംസ്ഥാന സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തിൽ ബിജെപിക്കെതിരായ പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്ന ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. പ്രതിപക്ഷ ഐക്യനീക്കത്തോട് കേരളഘടകത്തിന് എതിർപ്പില്ല. ബംഗാളിലെ ചില മുതിർന്ന നേതാക്കളും അനുകൂലമായി പ്രതികരിച്ചിരുന്നു.

Read Also : അടൂരിൽ സിപിഐ- സിപിഐഎം സംഘർഷം

ലഖിംപുർ ഖേരി സംഘർഷവും കർഷകപ്രക്ഷോഭവും ദേശീയരാഷ്ട്രീയ സാഹചര്യങ്ങളും പിബിയുടെ അജണ്ടയിലുണ്ട്. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ സമരപരിപാടികൾ ആസൂത്രണം ചെയ്യും. യുപിയും പഞ്ചാബും അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പിബിയുടെ പരിഗണനയ്ക്ക് വരും.

Story Highlights: cpim pb meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here