രാജസ്ഥാനില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന സംഭവം; കുടുംബത്തിന് ധനസഹായം നല്‍കും

പ്രണയിച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ദളിത് യുവാവിന്റെ കുടുംബത്തിന് ധനസഹായം. യുവാവിന്റെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്്അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തത്.
വ്യാഴാഴ്ചയാണ് രാജസ്ഥാനിലെ ഹനുമാന്‍നഗറില്‍ പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ വടികളുപയോഗിച്ച് അടിച്ചുകൊന്നത്. അവശനായതോടെ യുവാവിന്റെ തന്നെ വീടിന് മുന്നിലേക്ക് അക്രമകാരികള്‍ വലിച്ചെറിയുകയായിരുന്നു. യുവാവിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കുമുന്നില്‍ കുടുംബം പ്രതിഷേധമാരംഭിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read Also : ഹരിയാനയിൽ ബിജെപി എംപിയുടെ വാഹനമിടിച്ച സംഭവം; കർഷകർക്കെതിരെ കേസ്
രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തതോടെ ബിഎസ്പി നേതാവ് മായാവതിയടക്കം കോണ്‍ഗ്രസിനെതിരെ ആക്ഷേപമുന്നയിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ബിജെപി ആരോപിച്ചു.
Story Highlights: dalit men death , rajasthan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!