‘ഇന്ത്യ നന്നായി കളിച്ചാൽ ജയിക്കും’; ഇഗോർ സ്റ്റിമാച്

സാഫ് കപ്പിൽ ഇന്ത്യക്ക് ഇനിയും കിരീടസാധ്യതയുണ്ടെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്. നന്നായി കളിച്ചാൽ ഇന്ത്യ ജയിക്കും. അതല്ലാതെ മറ്റ് വഴികൾ ഇല്ല. മത്സരങ്ങൾ വിജയിക്കുന്നതിന് വേണ്ടിയാകണം ടീം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും സ്റ്റിമാച് പറഞ്ഞു. സാഫ് കപ്പിൽ ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും സമനില വഴങ്ങേണ്ടി വന്ന ഇന്ത്യ പരുങ്ങലിലാണ്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ന് നേപ്പാളിനെതിരെ ഇന്ത്യ ഇറങ്ങും.
“നന്നായി കളിച്ചാൽ ഉറപ്പായും നമുക്ക് ജയിക്കാം. ജയിക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നും ഇപ്പോൾ ഇല്ല. ഞങ്ങൾ ഇപ്പോളും ഇവിടെയുള്ളത് ടൂർണമെന്റ് വിജയിക്കാനാണ്. സാധ്യതകൾ ഇപ്പോളും തുറന്ന് കിടക്കുന്നു. എട്ടോ ഒൻപതോ പോയിന്റുകൾ നേടാനല്ല, മറിച്ച് ടൂർണമെന്റിൽ ജയിക്കാനാണ് ഞങ്ങൾ ഇവിടെയെത്തിയത്. ആറ് പോയിന്റ് നേടാനായാലും ഫൈനലിലെത്താനാകും.”- സ്റ്റിമാച്ച് പറഞ്ഞു.
Story Highlights: igor stimac about saff cup