Advertisement

നെടുമുടി വേണുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു; സംസ്‌കാരം നാളെ രണ്ട് മണിക്ക്

October 11, 2021
Google News 1 minute Read

അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹം തിരുവനന്തപുരം കുണ്ടമൻ കടവിലെ വീട്ടിൽ എത്തിച്ചു. വൈകിട്ടോടെയാണ് മൃതദേഹം വീട്ടിൽ എത്തിച്ചത്. നാളെ രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പൊതുദർശനവും സംസ്‌കാരവും നടക്കുക.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാകുകയും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേർ നെടുമുടി വേണുവിനെ അനുസ്മരിച്ചു.

Story Highlights: nedumudi venu funeral tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here