അഞ്ച് പതിറ്റാണ്ടുകള്‍, 500 ലേറെ വേഷങ്ങള്‍;നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം

നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മോഹൻലാൽ,മഞ്ജുവാര്യർ , പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ,ടോവിനോ തോമസ്, ആസിഫ് അലി, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരാണ് അനുശോചനം പങ്കുവച്ചത്.
മോഹൻലാൽ: വ്യക്തിപരമായി തന്നെ ഏറ്റവും വലിയ വേദനയാണ് നെടുമുടി വേണുവിന്റെ വിയോഗമെന്ന് നടൻ മോഹൻലാൽ. ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട്. മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാന്നെനും മോഹൻലാൽ കുറിച്ചു.
പൃഥ്വിരാജ്: വേണു അങ്കിൾ. അങ്ങയുടെ സിനിമകളും കലയോടുള്ള ആഴത്തിലുള്ള അവബോധവും വരും തലമുറയ്ക്കൊരു പഠനോപാധിയായിരിക്കും. ഇതിഹാസത്തിനു വിട.
ദുൽഖർ സൽമാൻ; മലയാളത്തിന്റെ മികച്ച അഭിനേതാക്കളിൽ ഒരാളും ഞാൻ കണ്ടതിൽ വച്ച് മികച്ച മനുഷ്യത്വത്തിന് ഉടമയുമായ വേണു അങ്കിൾ വിട’
കുഞ്ചാക്കോ ബോബൻ: മലയാള സിനിമയുടെ വലിയ നഷ്ടം വേണുചേട്ടന് വിട
മഞ്ജു വാര്യർ; ‘വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു’; മഞ്ജു വാര്യർ
ടോവിനോ തോമസ്; മലയാള സിനിമയുടെ മഹാപ്രതിഭ വേണുചേട്ടന് വിട
ആസിഫ് അലി; അഭിനയ കുലപതിക്ക് വിട
വിനീത് ശ്രീനിവാസന്‍: അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാൻ എന്തെഴുതാനാണ്.. വല്ലാത്തൊരു ശൂന്യത…..
അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ നടന്‍. നെടുമുടി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമാകുന്നത് ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളെയെന്ന് നിസംശയം പറയാം.
Story Highlights: nedumudi-venu-passes-away-celebrities-reaction-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here