Advertisement

വിനിയോഗിക്കാത്ത വൈദ്യുതി സ്വന്തം ഉപഭോക്താക്കളുടെ ആവശ്യത്തിന് ഉപയോഗിക്കണം; കേന്ദ്രം

October 12, 2021
Google News 1 minute Read

ചില സംസ്ഥാനങ്ങൾ ഉപഭോക്താക്കൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം. ഈ സംസ്ഥാനങ്ങൾ പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വൈദ്യുതി വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച്, കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി “അൺ അലോക്കേറ്റഡ് പവർ ” ആയി സൂക്ഷിക്കുന്നു. ഇത് ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അനുവദിക്കും.

ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം വിതരണ കമ്പനികൾക്കാണ്. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുത്.

ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി “അൺ അലോക്കേറ്റഡ് പവർ” ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അധിക വൈദ്യുതി ഉണ്ടെങ്കിൽ, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാരിന് വിവരം നൽകാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏതെങ്കിലും സംസ്ഥാനം തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം സംസ്ഥാനങ്ങളുടെ “അൺ അലോക്കേറ്റഡ് പവർ” പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here