Advertisement

ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കും,ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാം; ഡോ.ആർ ബിന്ദു

October 12, 2021
Google News 1 minute Read

സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും
ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ വിനോദ യാത്രകൾ പാടില്ല. അവധി ദിവസങ്ങളിൽ വാക്സിനേഷൻ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇതിനിടെ സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കിയിരുന്നു . എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു . ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ പുറത്തിറക്കിയത്. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനമായത്.

Read Also : മാർക്ക് ജിഹാദ് പരാമർശം: കേന്ദ്രത്തെ പ്രതിഷേധം അറിയിച്ച് കേരളം; സംഘപരിവാർ രാഷ്ട്രീയമാണ് പ്രസ്താവനയ്ക്ക് പിന്നിൽ; മന്ത്രി ആർ ബിന്ദു

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും വിദ്യാർത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതിയെന്നും പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവുമെന്നും മന്ത്രി അറിയിച്ചിരുന്നു.

Story Highlights: Colleges will open October 18 Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here