ലഖിംപൂർ ഖേരി; എല്ലാ പ്രശ്നങ്ങളും ഉയർത്തി കാണിക്കണം; നിർമ്മല സീതാരാമൻ

നാല് കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി അക്രമം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ ബിജെപി ഭരണമായതിനാലാണ് സംഭവത്തെ ഉയർത്തി കാണിക്കുന്നതെന്നും നിർമ്മല പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.
“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. എല്ലാ പ്രശ്നങ്ങളും ഉയർത്തി കാണിക്കണം. അല്ലാതെ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സംഭവങ്ങൾ മാത്രം തിരഞ്ഞെടുക്കരുത്. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ ആണ് നിങ്ങളുടെ ലക്ഷ്യം. ആശിഷ് മിശ്ര തെറ്റ് ചെയ്തെങ്കിൽ അത് കണ്ടുപിടിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണ്” – നിർമ്മല പറഞ്ഞു.
“ഇത് പാർട്ടിയെയും പ്രധാനമന്ത്രിയെയും പ്രതിരോധിക്കാനല്ല. ഇത് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നു. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കും, പാവപ്പെട്ടവർക്ക് നീതിക്കായി സംസാരിക്കും. എന്നെ പരിഹസിക്കുകയാണെങ്കിൽ, ‘സോറി, നമുക്ക് വസ്തുതകളെക്കുറിച്ച് സംസാരിക്കാം’ എന്ന് പറയും.” നിർമ്മല കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ, മുതിർന്ന മന്ത്രിമാരോ ലഖിംപൂർ ഖേരിയെ കുറിച്ച് ഒന്നും പറയാത്തതെന്ന ചോദ്യത്തോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.