Advertisement

ജ. ജെ.ബി കോശി കമ്മിഷനുമുന്‍പാകെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍; ആദ്യ സിറ്റിംഗ് ഇന്ന്

October 13, 2021
Google News 1 minute Read
jb koshi commission

ജസ്റ്റിസ് ജെ.ബി കോശി അധ്യക്ഷനായ ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മിഷനു മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. പരാതികള്‍ വിശദമായി പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് കെ.ബി കോശി ട്വന്റിഫോറിനോട് പറഞ്ഞു. കമ്മിഷന്റെ ആദ്യ സിറ്റിംഗ് ഇന്ന് എറണാകുളത്ത് നടക്കാനിരിക്കെയാണ് ജസ്റ്റിസ് ജെ.ബി കോശിയുടെ പ്രതികരണം.

ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം നോക്കാതെ ഇഡബ്ല്യുഎസ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണം, ദളിത് -ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കണം എന്നതുള്‍പ്പെടെയാണ് ലഭിച്ചിരിക്കുന്ന പരാതികള്‍. വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കാനായിരുന്നു ജെ ബി കോശി കമ്മിഷനെ നിയമിച്ചത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 എന്ന അനുപാതം വിവാദമായതോടെയാണ് പരിഹരിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഇന്ന് കമ്മിഷന്റെ ആദ്യ സിറ്റിംഗ് ചേരുന്നത്. 50 പേര്‍ക്കാണ് പ്രവേശനാനുമതി.

Read Also : ന്യൂനപക്ഷ സ്കോളർഷിപ്പ് : അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി

Story Highlights : jb koshi commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here