താമരശേരിയിൽ സിപിഐഎം കൊടികുത്തിയ ഫാക്ടറി കടം കയറി ജപ്തി ചെയ്തു

കോഴിക്കോട് താമരശേരിയിൽ സിപിഐഎം കൊടികുത്തിയ ഫാക്ടറി കടം കയറി ജപ്തി ചെയ്തു. താമരശേരി കുപ്പായക്കോട്ടെ റബ്ബർ ഫാക്ടറിയും ഉടമയായ സ്ത്രീയുടെ വീടും ബാങ്ക് അധികൃതർ ഇന്നലെ ജപ്തി ചെയ്തു. എന്നാൽ ഫാക്ടറി നടത്തിപ്പിലെ അപാകതയാണ് കടം കയറാൻ കാരണമെന്നും സമരം ചെയ്തിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു. ( factory eviction )
ഫാക്ടറി തുടങ്ങാൻ 90 ലക്ഷം കടമെടുത്തിരുന്നു, തിരിച്ചടവ് മുടങ്ങി കടബാധ്യത 1 കോടി 60 ലക്ഷമായി ഉയർന്നു. ഫാക്ടറി സ്ഥാപിച്ച് 6 മാസത്തോളം മാത്രമാണ് പ്രവർത്തിച്ചത്, പിന്നീട് പ്രാദേശിക സമരത്തെ തുടർന്ന് പൂട്ടുകയായിരുന്നു.ജപ്തിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തിന് വാർഡ് മെമ്പർ രാത്രി അഭയം നൽകി.സി.പി.എം പ്രാദേശിക നേതാവിന്റെ ഇടപെടലാണ് ഫാക്ടറി പൂട്ടാൻ കാരണമെന്ന് ഉടമകൾ പറയുന്നു.
Read Also : തുണി ഫാക്ടറി കത്തിക്കാൻ ശ്രമിച്ച് യുവതി; കാമുകനെ ജോലീഗിൽ നിന്ന് പിരിച്ച് വിട്ടതിന്റെ പ്രതികാരം
2017 ലാണ് ഫാക്ടറി ആരംഭിക്കുന്നത്, 2018ൽ സമരത്തെ തുടർന്ന് ഫാക്ടറി പൂട്ടി എന്നാൽ ഒരു വഴിത്തർക്കം ഒഴിച്ചു നിർത്തിയാൽ മറ്റ് സമരങ്ങളൊന്നും നടത്തിയിട്ടില്ല, 2018 ന് ശേഷം ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കാൻ ഉടമ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കടബാധ്യത കയറി ജപ്തി നടപടി വന്നപോൾ പോലും ഉടമകൾ ഒന്നും ചെയ്തില്ലെന്നും സി.പി.എം നേതൃത്വം പറയുന്നു.
Story Highlights : factory eviction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here