മലപ്പുറത്ത് എസ്ഐക്ക് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി എസ് ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ പോയപ്പോഴായിരുന്നു സംഭവം. കൈക്ക് പരുക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. ഒരാൾ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് രാമചന്ദ്രൻ സ്ഥലത്തെത്തിയത്. തുടർന്ന് പ്രതിയുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഇയാൾ എസ്ഐയെ കുത്തി പരുക്കേല്പിക്കുകയായിരുന്നു. പ്രതി ഹരീഷിനെ പൊലീസ് പിടികൂടി. രാമചന്ദ്രൻ്റെ പരുക്ക് ഗുരുതരമാണെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights : kondotty si stabbed malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here