Advertisement

ടി-20യിൽ അശ്വിൻ ബാധ്യത: സഞ്ജയ് മഞ്ജരേക്കർ

October 14, 2021
Google News 3 minutes Read
Sanjay Manjrekar Ravichandran Ashwin

ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ടി-20 ക്രിക്കറ്റിൽ ബാധ്യതയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. തൻ്റെ ടീമിൽ ഒരിക്കലും അശ്വിനെ എടുക്കില്ല. വിക്കറ്റ് വീഴ്ത്തുന്ന ബൗളറെയാണ് ടി-20യിൽ ആവശ്യമുള്ളത്. അശ്വിൻ അങ്ങനെ ഒരു ബൗളർ ആല്ലെന്നും മഞ്ജരേക്കർ പറഞ്ഞു. (Sanjay Manjrekar Ravichandran Ashwin)

“നമ്മൾ അശ്വിനെപ്പറ്റി ഒരുപാട് സംസാരിക്കുന്നു. ടി-20 ബൗളറെന്ന നിലയിൽ അശ്വിൻ ഒരു ടീമിലും നന്നാവില്ല. അശ്വിൻ മാറുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അതുണ്ടാവില്ല. കഴിഞ്ഞ ഏഴ് വർഷത്തോളമായി അശ്വിൻ ഇങ്ങനെയാണ് പന്തെറിയുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ അശ്വിൻ വളരെ മികച്ച ബൗളറാണ്.”- ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു.

“പക്ഷേം, ഐപിഎലിലേക്കും ടി-20 ക്രിക്കറ്റിലേക്കും വരുമ്പോൾ, വർഷങ്ങളായി അശ്വിൻ ഇങ്ങനെയാണ് പന്തെറിയുന്നത്.. എൻ്റെ ടീമിൽ അശ്വിൻ ഉണ്ടാവില്ല. സ്പിൻ പിച്ചുകളിൽ ഞാൻ വരുൺ ചക്രവർത്തിയെയോ സുനിൽ നരേനെയോ യുസ്‌വേന്ദ്ര ചഹാലിനെയോ തിരഞ്ഞെടുക്കും. അവർ വിക്കറ്റ് വീഴ്ത്തും. അശ്വിൻ വിക്കറ്റ് വീഴ്ത്തുന്ന ബൗളറല്ല. റൺസ് പിടിച്ചുനിർത്താൻ ഏതെങ്കിലും ഫ്രാഞ്ചൈസി അശ്വിനെ ടീമിലെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Read Also : വരുൺ ചക്രവർത്തിക്ക് പരുക്ക്?; ഇന്ത്യൻ ടീമിന് ആശങ്ക

അതേസമയം, ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

Story Highlights : Sanjay Manjrekar against Ravichandran Ashwin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here