വിദ്യാർത്ഥിയോട് അധ്യാപകന്റെ ക്രൂരത; ക്ലാസിൽ മുട്ടുകുത്തി നിർത്തി കാലുകൾ കൊണ്ട് ചവിട്ടി

തമിഴ്‌നാട് ചിദംബരത്ത് സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദനം. ചിദംബരം സർക്കാർ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വിദ്യാർത്ഥിയെ നിലത്ത് മുട്ടുകുത്തി നിർത്തിയാണ് മർദനം. വടികൊണ്ട് അടിക്കുന്നതിന് പുറമെ കാലുകൾകൊണ്ട് വിദ്യാർത്ഥിയെ തുടർച്ചയായി ചവിട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥി ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ക്ലാസിൽ കൃത്യമായി എത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർധിച്ചത്.
അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണിത്. വിഷയത്തിൽ സ്‌കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവത്തിൽ അധ്യാപകനെതിരെ പ്രതിഷേധം ഉയരുകയാണ്. എത്രയും വേഗം അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
Government Nandanar Boys Higher Secondary School, Chidambaram
— ? (@Nallavan6666) October 13, 2021
This happened just before lunch break today. pic.twitter.com/ziAf1gy2Op
Story Highlights : student beaten up by teacher tamilnadu