Advertisement

ലോകത്ത് ക്രിപ്റ്റോകറൻസി ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ കൈവശം; രണ്ടാം സ്ഥാനത്ത് അമേരിയ്ക്ക…

October 15, 2021
Google News 1 minute Read

ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഇന്ത്യക്കാരുടെ കയ്യിൽ. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഉള്ളത് ഇന്ത്യക്കാർക്ക് ആണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്റ്റോ കറൻസി ഉള്ളത്. ബ്രോക്കര്‍ ചൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ പ്രതിപാദിച്ചിരിക്കുന്നത്. 2.74 കോടി ക്രിപ്റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1.74 കോടിയും നൈജീരിയയിൽ 1.30 കോടിയും ആളുകൾക്കാണ് ക്രിപ്റ്റോ കറൻസി ഉള്ളത്.

ജനസംഖ്യ നിരക്ക് കാരണം ലോകത്തിലെ ക്രിപ്റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ക്രിപ്‌റ്റോ ഉടമസ്ഥത നിരക്ക് എന്നത് ക്രിപ്‌റ്റോകറൻസി കൈവശമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആളുകളുടെ ശതമാനത്തെയാണ് സൂചിപ്പിക്കുന്നത്. 7.30 ശതമാനത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. റിപ്പോർട്ട് അനുസരിച്ച്, ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് ഏറ്റവും ഉയർന്നത് ഉക്രെയ്നിൽ ആണ്. 12.73 ശതമാനമാണ് നിരക്ക്. റഷ്യയുടെ നിരക്ക് 11.91 ശതമാനവും കെനിയ 8.52 ശതമാനവും യുഎസും 8.31 ശതമാനവുമാണ്.

Read Also : ആകെ വിസ്തൃതി 121 ചതുരശ്ര കിലോമീറ്റർ; വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം…

എന്താണ് ക്രിപ്റ്റോകറൻസി?

ഇന്ത്യയിൽ വളരെ പെട്ടെന്ന് തരംഗമായ ഒന്നാണ് ക്രിപ്റ്റോ കറൻസി. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ടമായ രൂപമില്ലാത്ത സ്പർശിക്കാൻ സാധിക്കാത്ത ഡിജിറ്റൽ പണമാണ് ക്രിപ്റ്റോ കറൻസി. സോഫ്റ്റ് വെയർ കോഡ് അഥവാ പ്രോഗ്രാമിംഗ് വഴിയാണ് ഈ പണം ഡെവലപ്പ് ചെയ്യുന്നത്. ഇതിൽ എൻക്രിപ്‌ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്. 2018 ൽ സതോഷി നകമോട്ടോ ആണ് കറൻസി കണ്ടു പിടിയ്ക്കുന്നത്. ഡിജിറ്റൽ പണമാണെമെങ്കിൽ പോലും അവയ്ക്ക് മൂല്യമുണ്ട്. ബാങ്കോ പണമിടപാട് ഏജൻസി പോലെയോ ഇതിനൊരു കേന്ദ്രീകൃത അതോറിറ്റി ഇല്ല. കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിച്ചുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഇടപാടുകൾ ട്രാക്ക് ചെയ്യുന്നത്.

ഏറ്റവും മൂല്യമേറിയതും ആളുകളുടെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ളതുമായ കറൻസി ബിറ്റ്‌കോയിൻ ആണ്. ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് മറ്റു പ്രധാന ക്രിപ്റ്റോ കറൻസികൾ. ബിറ്റ്‌കോയിൻ ട്രേഡിങ് വഴിയാണ് ബിറ്റ്‌കോയിൻ എക്സ്ചേഞ്ച് നടക്കുന്നത്.

ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഇന്ത്യയിൽ ഔദ്യോഗികമായി നിരോധിച്ചിട്ടുള്ളതാണ്. 2018 ലാണ് ആർബിഐ ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ചത്. പക്ഷെ ക്രിപ്റ്റോ കറൻസി ഇടപാടിൽ ഇറങ്ങാൻ ഇന്ത്യക്കാർ തയ്യാറാണ് എന്നാണ് കണക്കുകൾ നൽകുന്ന സൂചന.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here