കൊവിഡിനിടയിലും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സാധിച്ചു; പ്രധാനമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പ്രയാസകരമായ ഘട്ടത്തിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക വളര്‍ച്ച വളരെ വേഗത്തിലാണ് തിരികെയെത്തുന്നത്. ലോകരാജ്യങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് രാജ്യത്തെ നോക്കിക്കാണുന്നത്. ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഒരിക്കല്‍കൂടി നീങ്ങും. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 9.5ശതമാനത്തിലേക്കെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. indian economy
ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏഴ് പ്രതിരോധ കമ്പനികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പുതിയ കമ്പനികള്‍ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also : ഇന്ത്യയെ വൻ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
അതേസമയം ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. ദാരിദ്ര്യം, വിശപ്പ് എന്നിവ തുടച്ച് മാറ്റിയതിന് ‘മോദിജിക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ആഗോള പട്ടിണി സൂചികയിലെ വിവരങ്ങള്‍ക്കൊപ്പം ബംഗ്ലാദേശിനും പാകിസ്ഥാനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയെന്നും ട്വീറ്റില്‍ പറയുന്നു.
Story Highlights : indian economy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here