27
Nov 2021
Saturday
Covid Updates

  ഇന്നത്തെ പ്രധാന വാർത്തകൾ (16-10-2021 )

  october 16 top news

  എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് ( October 16 top news )

  സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  ഏത് ദുരന്തവും നേരിടാൻ സർക്കാർ സജ്ജം : മന്ത്രി കെ.രാജൻ

  ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. 2018ലെ പ്രളയ ദുരന്തത്തിൽ ഉണ്ടായ പാഠമുൾക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തിൽ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളേയും നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

  സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.

  പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകം : പൊലീസ്

  പാനൂരിലെ ഒന്നര വയസുകാരിയുടേത് കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പൊലീസ്. ഒളിവിൽ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകൾ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മിഷൻ ആർ ഇളങ്കോ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും, പ്രതിയെ കുറിച്ച് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അൻവിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ വ്യക്തമാക്കി.

  റെജി മലയിൽ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപ

  തട്ടിപ്പ് കേസിൽ അറസ്റ്റിലായ റെജി മലയിൽ ( reji malayil ) വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം ( 10 crore ) രൂപയാണെന്ന് കണ്ടെത്തൽ. ഇതുവരെ ഇയാൾക്കെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും 60 ഓളം എടിഎം കാർഡുകൾ, 6 പാൻ കാർഡുകൾ, എന്നിവയും പിടിച്ചെടുത്തു.

  കൽകരി ക്ഷാമം രൂക്ഷം; ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ

  കൽകരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ. താപവൈദ്യുതമേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.

  ‘ഗർഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണം’; ഗർഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ

  ഗർഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കത്തോലിക്ക സഭ. നിയമം കേന്ദ്ര സർക്കാര് പിൻവലിക്കണമെന്ന് കത്തോലിക്ക സഭയുടെ ലേഖനം. ഗർഭഛിദ്ര നിയമം മനുഷ്യ ജീവന്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ വിമർശനം.

  Story Highlights : October 16 top news

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top